ഡൊണാള്‍ഡ് ട്രംപിന് നേരെ മാറിടം കാട്ടി യുവതിയുടെ പ്രതിഷേധം

പാരിസ്:  ഫ്രഞ്ച് സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഫെമന്‍ സംഘടനയുടെ പ്രതിഷേധം. ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ യുവതി മാറിടം കാട്ടിക്കൊണ്ട് ബാരിക്കേഡുകള്‍ ചാടിക്കടന്ന് എത്തുകയായിരുന്നു. യുവതിയുടെ നെഞ്ചില്‍ വ്യാജസമാധാന സ്ഥാപകന്‍ എന്ന് എഴുതിയിരുന്നു. കൂടാതെ ഇവര്‍ ഉച്ചത്തില്‍ ഈ മുദ്രാവാക്യം വിളിച്ചുപറയുന്നുമുണ്ടായിരുന്നു.

സംഭവത്തില്‍ മൂന്ന് ഫെമന്‍ പ്രവര്‍ത്തകരെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തു.

ഒന്നാം ലോകമഹായുദ്ധത്തന്റെ നൂറാം വാര്‍ഷിക ചടങ്ങിനെത്തിയതായിരുന്നു ട്രംപ്.

Related Articles