Section

malabari-logo-mobile

ബന്ധുനിയമനവിവാദം: കെ.ടി. അദീപ് രാജിക്കത്ത് നല്‍കി

HIGHLIGHTS : മലപ്പുറം:  മന്ത്രി കെടി ജലീലിനെതിരെ ഉയര്‍ന്ന ബന്ധുനിയമന വിവാദങ്ങള്‍ക്കിടയാക്കിയ

മലപ്പുറം:  മന്ത്രി കെടി ജലീലിനെതിരെ ഉയര്‍ന്ന ബന്ധുനിയമന വിവാദങ്ങള്‍ക്കിടയാക്കിയ ന്യൂനപക്ഷകോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കെടി അദീബ് രാജിക്കൊരുങ്ങുന്നു. കോര്‍പ്പറേഷന്‍ എംഡിക്ക് അദീപ് രാജിക്കത്ത് മെയില്‍ ചെയ്തു
ഈ രാജിക്കത്ത് നാളെ ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യും. ഇന്നത്തെ സാഹചര്യത്തില്‍ രാജി അംഗീകരിക്കാനാണ് സാധ്യത.

വിവാദമുണ്ടായ സാഹചര്യത്തില്‍ ഈ പദ്ധതിയില്‍ തുടരണോ എന്ന് അദീപ് ആണ് തീരുമാനിക്കേണ്ടതെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ജീവനക്കാരനായ അദീപ് ഡപ്യൂട്ടേഷനിലാണ് ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിയമിതനായത്.

sameeksha-malabarinews

ഈ വിഷയത്തില്‍ മന്ത്രിയുടെ രാജിയടക്കം ആവിശ്യപ്പെട്ട് പ്രതിഷേധം കടുപ്പിച്ച് യൂത്ത്‌ലീഗ് അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!