Section

malabari-logo-mobile

എസ്ബിഐ-യുടെ കൊള്ള: പണം പന്‍വലിക്കാനും ചെക്ക്ബുക്കിനും ഫീസ്

HIGHLIGHTS : Fees for cash withdrawals and checkbooks

കൊച്ചി: നിര്‍ധന, മുന്‍ഗണനാ വിഭാഗങ്ങളുടെ ജന്‍ധന്‍ അടക്കമുള്ള അക്കൗണ്ടില്‍ (ബിഎസ്ബിഡി അക്കൗണ്ട്) നിന്ന് തുക പിന്‍വലിക്കാനും എസ്ബിഐക്ക് ഇനി പണം നല്‍കണം.

കോവിഡ് ദുരിതത്തിനിടെയാണ് എസ്ബിഐയുടെ കൊള്ള. മാസത്തിലെ നാലില്‍ അധികമുള്ള ഓരോ പിന്‍വലിക്കലിനും 15 രൂപയും ജിഎസ്ടിയുമാണ് ഫീ. പുതിയ നിരക്ക് ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ശാഖയിലൂടെയും എടിഎമ്മിലൂടെയും ഒരു മാസം നാലുതവണമാത്രമേ സൗജന്യമായി പണം പിന്‍വലിക്കാനാകൂ. മറ്റ് ബാങ്കിന്റെ എടിഎം വഴിയുള്ള ഇടപാടിനും ഇത് ബാധകമാണ്.

sameeksha-malabarinews

ബിഎസ്ബിഡി അക്കൗണ്ട് ഉടമകള്‍ ചെക്ക് ബുക്കിനും ഇനി പണം നല്‍കണം. വര്‍ഷം പത്ത് ചെക്ക് ലീഫാണ് സൗജന്യമായി നല്‍കുക. ശേഷം പത്ത് ലീഫുള്ള ചെക്ക് ബുക്കിന് 40 രൂപയും 25 ലീഫുള്ളതിന് 75 രൂപയും ജിഎസ്ടിയും നല്‍കണം. എമര്‍ജന്‍സി ചെക്ക് ബുക്കിന് 50 രൂപയും ജിഎസ്ടിയും നല്‍കണം. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് ബാധകമല്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!