രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു

കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിനും 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്.

ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 98 രൂപ 21 പൈസയായി. ഒരു ലിറ്റര്‍ ഡീസലിന് ഇന്ന് 94 രൂപ 42 പൈസയായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 99 രൂപ 50 പൈസ പിന്നിട്ടു.

ഈ മാസം 26 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വര്‍ധിച്ചത് 14 തവണയാണ്.

സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ കഴിഞ്ഞ ദിവസം തന്നെ ഇന്ധനവില നൂറ് രൂപ കടന്നിരുന്നു. ഇടുക്കിയിലെ പൂപ്പാറ, രാജാകുമാരി, തടിയമ്പാട്, ആനച്ചാല്‍ എന്നിവടങ്ങളിലാണ് പെട്രോള്‍ വില നൂറ് കടന്നത്.

 

Share news
error: Content is protected !!
Scroll to Top