തിരൂര്‍: അച്ഛനെ അടിച്ചുകൊല്ലാന്‍ ശ്രമിച്ച മകന്‍ പിടിയില്‍. മംഗലം കാവഞ്ചേരി പടുന്നപ്പാട് ഷാജിമോനെയാണ് (45) തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
24-ന് വൈകീട്ട് കാവഞ്ചരിയിലെ വീട്ടിലായിരുന്നു അതിക്രമം. ഷാജിനോമെതിരെ അച്ഛനായ കുമാരന്‍ ഇടപെട്ടു എന്നതായിരുന്നു വിരോധത്തിന് കാരണം. തുടര്‍ന്ന് ഇരുവരും തര്‍ക്കിച്ചു. പിന്നാലെ വീട്ടിലുണ്ടായിരുന്ന വടിയെടുത്ത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കുമാരനെ അടിക്കുകയായിരുന്നു എന്നാണ് കേസ്.
അടിയേറ്റ് കുമാരന്റെ കയ്യിലും മുതുകിലും സാരമായി പരിക്കേറ്റിട്ടുണ്ട്. പരാതിയില്‍ എസ്‌ഐ ശ്രീജിത്, എസ്‌ഐ കാഡറ്റ് ജിതിന്‍ വാസ്, സീനിയര്‍ സിപിഒ മുഹമ്മദ് കുട്ടി എന്നിവരാണ് അന്വേഷണം നടത്തിയത്.




