മാരക മയക്കുമരുന്നുമായി തിരൂര്‍ സ്വദേശികള്‍ വയനാട്ടില്‍ പിടിയില്‍

മാനന്തവാടി; മാരകമയക്കുമരുന്നായ എംഡിഎംഎയും, ആയുധങ്ങളുമായി തിരൂര്‍ സ്വദേശികളായ യുവാക്കള്‍ എക്‌സൈസ് പിടിയില്‍. വയനാട് തോല്‍പ്പെട്ടി ചെക്‌പോസ്റ്റില്‍ വെച്ചാണ് തിരൂര്‍ പറവണ്ണ സ്വദേശി റഫീഖ്(26), പുറത്തൂര്‍ പടിഞ്ഞാറക്കര സ്വദേശി റിയാസ്(30), ഫെമിസ് (29) എന്നിവരെയാണ് മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പിജി.രാധാകൃഷ്ണ്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഇവരില്‍ നിന്നും 840 മില്ലിഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. ഇവര്‍ സഞ്ചരിച്ച ആള്‍ട്ടോ കാറും, അതില്‍ നിന്നും കുരുമുളക് പൊടി സ്‌പ്രേ, കത്തി എന്നിവയും പിടിച്ചെടുത്തു.

Share news
error: Content is protected !!
Scroll to Top