യാത്രയയപ്പ് നല്‍കി

തിരൂരങ്ങാടി: കേരളാ പ്രവാസി സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 15ന് നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ദില്ലിയിലേക്ക് യാത്ര തിരിക്കുന്ന 22 പേര്‍ക്ക് യാത്രയയപ്പ് നല്‍കി.

ചെമ്മാട് ടൗണില്‍ വെച്ചുനടന്ന പൊതുയോഗത്തില്‍ തിരുരങ്ങാടി പ്രവാസി സംഘം ഏരിയ സെക്രട്ടറി തെക്കെപ്പാട്ട് ലത്തീഫ് സ്വാഗതം പറഞ്ഞു. കോയമോന്‍ പെരുവള്ളൂര്‍ അധ്യക്ഷം വഹിച്ച യോഗം സി പി ഐ എം തിരുരങ്ങാടി ലോക്കല്‍ സെക്രട്ടറി രാംദാസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

പ്രശസ്ത കലാകാരനായ തൃക്കുളം കൃഷ്ണന്‍കുട്ടി പ്രവാസി സംഘം മലപ്പുറം ജില്ലാ വൈസ്പ്രസിഡന്‍ഡ് എന്‍ പി സക്കീറിന്പതാക കൈമാറി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top