Section

malabari-logo-mobile

വിജയകാന്ത് ഓര്‍മ്മയായി;പ്രശസ്ത നടനും ഡിഎംഡികെ ചെയര്‍മാനുമായ വിജയകാന്ത് അന്തരിച്ചു

HIGHLIGHTS : Famous Tamil actor and DMDK founding leader Vijayakanth (71) passed away

ചെന്നൈ: പ്രശസ്ത തമിഴ് നടനും ഡിഎംഡികെ സ്ഥാപക നേതാവുമായ വിജയകാന്ത് (71)അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പിന്നാലെ ആരോഗ്യനില മോശമാവുകയായിരുന്നു.

അസുഖബാധിതനായിരുന്ന വിജയകാന്ത് കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. അതുകൊണ്ടുതന്നെ അദേഹം കുറച്ചുവര്‍ഷമായി സജീവ രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു.

sameeksha-malabarinews

വിജയകാന്തിന്റെ സാന്നിധ്യത്തില്‍ അടുത്തിടെ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ ഭാര്യയും പാര്‍ട്ടി ട്രഷററുമായ പ്രേമലത ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു.

നൂറാവത് നാള്‍, വൈദേഹി കാത്തിരുന്താള്‍, ഊമൈ വിഴിഗള്‍, പുലന്‍ വിസാരണൈ, സത്രിയന്‍, കൂലിക്കാരന്‍, വീരന്‍ വേലുത്തമ്പി, സെന്തൂരപ്പൂവേ, എങ്കള്‍ അണ്ണതുടങ്ങി 150 ല്‍ പരം സിനിമകളില്‍ അദേഹം അഭിനയിച്ചു.
തമിഴകത്തിന്റെ പ്രിയ താരമായിരിക്കെയാണ് വിജയകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 2005 സെപ്റ്റംബര്‍ 14ന് ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) എന്ന രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിച്ചു. വിരുദാചലം, ഋഷിവന്ദ്യം മണ്ഡങ്ങളെ പ്രതിനിധീകരിച്ച് രണ്ടു തവണ എംഎല്‍എയായിരുന്നു. 2011 മുതല്‍ 2016 വരെ തമിഴ്നാട് നിയമസഭയില്‍ പ്രതിപക്ഷനേതാവായി.

1952 ആഗസ്റ്റ് 25 ന് തമിഴ്‌നാട്ടിലെ മധുരൈയിലായിരുന്നു വിജയകാന്ത് ജനിച്ചത്. വിജയരാജ് അളകര്‍ സ്വാമി എന്നായിരുന്നു അദേഹത്തിന്റെ യഥാര്‍ത്ഥ പേര്. കലൈഞ്ജര്‍ എന്നും ക്യാപ്റ്റന്‍ എന്നുമായിരുന്നു അദേഹം ആരാധകര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!