തിരൂരങ്ങാടി : ഐസിയുവിൽ കഴിയുന്ന ഭർത്താവിന്റെ ചികിത്സക്ക് തെന്നല ബാങ്കിലെ നിക്ഷേപതുക ലഭിക്കാൻ ബാങ്ക് അടക്കാൻ സമ്മതിക്കാതെ അധ്യാപിക.കൊല്ലം ശൂരനാട് സ്വദേശിയായ ജി അജിത എന്ന അധ്യാപിക കരിങ്കപ്പാറ സ്കൂളിൽ ജോലി ചെയ്യുന്ന സമയത്ത് 2012 ൽ 335000 രൂപ നിക്ഷേപിച്ചതാണ് 2019 ൽ കാലാവധി തീർന്നതാണ് നിക്ഷേപങ്ങൾ.
ഇപ്പോൾ ഇവരുടെ ഭർത്താവ് എറണാകുളം അമൃത ആശുപത്രിയിൽ ഐ സി യു വിൽ ചികിത്സയിലാണ്.
ഇന്നലെ രാവിലെ ബാങ്കിൽ വന്ന് അജിത നിക്ഷേപം തിരിച്ച് തരാൻ ആവശ്യപ്പെട്ടു. പക്ഷേ കിട്ടിയില്ല. വൈകുന്നേരം വരെ ഇരുന്നു. ബാങ്ക് ജീവനക്കാർ ബാങ്കിന്റെ പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും ഫോണിൽ ബന്ധപ്പെട്ടെങ്കിലും അവരാരും ബാങ്കിൽ വന്നില്ല. ബാങ്ക് പ്രവർത്തന സമയം കഴിഞ്ഞിട്ടും പണം കിട്ടാതെ വന്നപ്പോൾ പണം ലഭിക്കാതെ പോവില്ലെന്ന് ഇവർ അറിയിച്ചു. ബാങ്ക് പൂട്ടാൻ കഴിയാത്ത സാഹചര്യത്തിൽ ജീവനക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി. പോലീസിനോടും അവർ തന്റെ ആവശ്യം ആവർത്തിച്ചു. തുടർന്ന് പോലീസിന്റെ നിർദ്ദേശപ്രകാരം അവർ പരാതി നൽകി.
പണം എന്ന് കിട്ടുമെന്ന് യാതൊരു ഉറപ്പും ലഭിക്കാതെ ഭർത്താവിന്റെ ഗുരുതരമായ രോഗ ചികിത്സയ്ക്ക് ആവശ്യമായ പണം എവിടെ നിന്ന് ലഭിക്കുമെന്നറിയാത്ത മാനസിക പ്രയാസവുമായിട്ടാണ് അവർ സ്റ്റേഷനിൽ പരാതി നൽകിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



