Section

malabari-logo-mobile

പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ അന്തരിച്ചു

HIGHLIGHTS : Famous photographer Punalur Rajan has passed away

കോഴിക്കോട്: പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍(81)അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ രാവിലെ 1.40 ഓടെയാണ് മരണം. കോഴിക്കോട് തിരുവണ്ണൂരിലാണ് അദേഹം താമസിച്ചിരുന്നത്.

പഴയകാല രാഷ്ട്രീയ-സാംസ്‌ക്കാരിക പ്രമുഖരുടെ അപൂര്‍വ്വമായ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫറായിരുന്നു പുനലൂര്‍ രാജന്‍.
‘മഹായുദ്ധത്തിന്റെ മുറിപ്പാടുകള്‍’ എന്ന ചിത്രത്തിന് സോവിയറ്റ് ലാന്‍ഡ് നെഹ്‌റു അവാര്‍ഡ് അദേഹത്തിന് ലഭിച്ചിട്ടുണ്ട്. ബഷീര്‍ ഛായയും ഓര്‍മയും, ‘എം ടിയുടെ കാലം’ എന്നിവ പുനലൂര്‍ രാജന്റെ പുസ്തകങ്ങളാണ്.

sameeksha-malabarinews

1939 ഓഗസ്റ്റില്‍ കൊല്ലത്ത് ശൂരനാട്ട് പുത്തന്‍വിളയില്‍ ശ്രീധരന്‍-പള്ളിക്കുന്നത് ഈശ്വരി ദമ്പതികളുടെ മകനായാണ് ജനനം.
മാവേലിക്കര രവിവര്‍മ സ്‌കൂളില്‍ നിന്ന് ഫൈന്‍ ആര്‍ട്‌സ് ഡിപ്ലോമ നേടി. മോസ്‌കോ സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിമോട്ടോഗ്രാഫിയില്‍ നിന്ന് സിനിമാറ്റോഗ്രാഫി പഠിച്ചു. 1963 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആര്‍ട്ടിസ്റ്റ് ഫോട്ടോഗ്രാഫറായി ജോലിയില്‍ പ്രവേശിച്ചത്.

പുനലൂര്‍ രാജന്റെ സംസ്‌കാരം പോലീസ് ബഹുമതികളോടെ നടക്കും.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!