കള്ളവോട്ട് പ്രചാരണം പച്ചക്കള്ളം;ചെയ്തത് നിയമപ്രകാരമുള്ള ഓപ്പണ്‍വോട്ട്:സിപിഐഎം

കണ്ണൂര്‍: കല്യാശേരി നിയോജക മണ്ഡലത്തിലെ ചില ബൂത്തുകളില്‍ കള്ളവോട്ട് ചെയ്‌തെന്ന ആരോപണം പച്ചനുണയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പരസഹായമില്ലാതെ വോട്ട് ചെയ്യാന്‍ കഴിയാത്തവരുടെ കൂടെപോയി പോളിങ് ഉദ്യോഗസ്ഥരുടെ അനുവാദത്തോടെ ഓപ്പണ്‍ വോണ്ട് ചെയ്യുകയാണു ഉണ്ടായതെന്ന് അദേഹം പറഞ്ഞു.

ദൃശ്യങ്ങള്‍ അടര്‍ത്തിയെടുത്ത് കൂട്ടിയോജിപ്പിച്ച് കള്ളവോട്ട് ചെയ്‌തെന്ന വ്യാജപ്രചരണമാണ് ചില മാധ്യമങ്ങള്‍ നടത്തിയതെന്നും ഇത്തരം പ്രചാരണം നടത്തിയവര്‍ക്കെതിരെ ഓപ്പണ്‍വോട്ട് ചെയ്തവര്‍ നിയമനടപടി സ്വീകരിക്കുമെന്നും ജയരാജന്‍ പറഞ്ഞു.
ഇവിടെ പരാമര്‍ശിക്കപ്പെട്ടവരുടെയെല്ലാം ഇടതു കൈക്കും വലതു കൈക്കും മഷിയടയാളമുണ്ടെന്നതുതന്നെ കള്ളപ്രചാരകര്‍ക്കുള്ള മറുപടിയാണെന്നും ജയരാന്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top