Section

malabari-logo-mobile

വ്യാജ ട്രേഡിങ് തട്ടിപ്പ്;  ഒരാള്‍ പിടിയില്‍

HIGHLIGHTS : Fake trading fraud; One arrested

കോഴിക്കോട്: ട്രേഡിങ് വെബ്‌സൈറ്റില്‍ എഐ ഉപയോഗിച്ച് ട്രേഡിങ്ങിലൂടെ കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശിയില്‍നിന്ന് 48 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം കാളികാവ് സ്വദേശി മുജീബിനെ(41)യാണ് കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ഷെയര്‍ ട്രേഡിങ് രംഗത്തെ പ്രമുഖരുടെ പേരിലുള്ള വ്യാജ വാട്‌സാപ്പ് അക്കൗണ്ടുകള്‍ ഉപയോഗിച്ച് ട്രേഡിങ് ക്ലാസുകള്‍ നല്‍കിയാ യിരുന്നു തട്ടിപ്പ്.

പരാതിക്കാരനില്‍നി ന്ന് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഓണ്‍ലൈന്‍ വഴി പണം അയപ്പിച്ചു. ഇതില്‍ ഒരു ഭാഗം മു ജീബിന്റെ അക്കൗണ്ടി ലേക്കും എത്തി. തട്ടിപ്പു കാര്‍ക്ക് ബാങ്ക് അക്കൗ ണ്ട് എടുത്തുനല്‍കി തട്ടിവ്യാജ ഷെയര്‍പ്പിലൂടെ ലഭിക്കുന്ന വലിയ തുകകള്‍ പണ മായി പിന്‍വലിക്കാന്‍ സഹായിക്കുകയായിരു ന്നു മുജീബെന്ന് പൊലീ സ് പറഞ്ഞു. സൈബര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍, വിപിന്‍ ചന്ദ്രന്റെ നേതൃ ത്വത്തിലായിരുന്നു അന്വേഷണം. കോടതി യില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

sameeksha-malabarinews

ശ്രദ്ധിക്കുക: ഓണ്‍ ലൈന്‍ തട്ടിപ്പിന് ഇരയാ യാല്‍ എത്രയും പെട്ടെ ന്ന് 1930 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്യുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!