വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചെന്ന പരാതി; ദേവഗൗഡയുടെ മകന്‍ രേവണ്ണയ്‌ക്കെതിരെ കേസ്

ബെംഗളൂരു: കര്‍ണാടകയിലെ ഹാസന്‍ ലോക്‌സഭാ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വല്‍ രേവണ്ണക്കെതിരെ കേസെടുത്ത് പൊലീസ്. പ്രജ്വലും അച്ഛന്‍ രേവണ്ണയും പല തവണ പീഡിപ്പിച്ചുവെന്ന പീഡിപ്പിച്ചെന്ന് കാട്ടി ഒരു യുവതി നല്‍കിയ പരാതിയിലാണ് ഹൊലെനരസിപൂര്‍ പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.

ഹാസനിലെ സിറ്റിംഗ് എംപിയായ പ്രജ്വലിനെതിരെ അശ്ലീല വീഡിയോ വിവാദം കത്തി പടരുന്നതിനിടെയാണ് പ്രജ്വലും അച്ഛന്‍ രേവണ്ണയും പല തവണ പീഡിപ്പിച്ചെന്നാരോപിച്ച് യുവതി പൊലീസില്‍ പരാതി നല്‍കുന്നത്. ലൈംഗിക പീഡന പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രജ്വല്‍ രാജ്യം വിട്ടു.

അന്വേഷണം നടക്കട്ടേയെന്നും തന്റെ കുടുംബം എന്നും സ്ത്രീകളെ ബഹുമാനിക്കുന്നവര്‍ ആണെന്നും കുറ്റം ചെയ്തവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും ജെ ഡി എസ് കര്‍ണാടക അധ്യക്ഷനും രേവണ്ണയുടെ സഹോദരനുമായ എച്ച് ഡി കുമാരസ്വാമിയും ആവശ്യപ്പെട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top