Section

malabari-logo-mobile

ഗുജറാത്തില്‍ ഹൈവേയില്‍ വ്യാജ ടോള്‍ പ്ലാസ; ഒന്നരവര്‍ഷം പിരിച്ചത് 75 കോടി

HIGHLIGHTS : Fake Toll Plaza on Gujarat Highway; 75 crore collected in one and a half years

ഗുജറാത്തില്‍ ദേശീയപാതയ്ക്ക് സമാന്തരമായി വ്യാജ ടോള്‍ പ്ലാസ നിര്‍മ്മിച്ച് തട്ടിപ്പ്. വ്യാജ ടോള്‍ പ്ലാസയിലൂടെ ഒന്നരവര്‍ഷം കൊണ്ട് തട്ടിപ്പുകാര്‍ 75 കോടി രൂപയാണ് പിരിച്ചെടുത്തത്.പ്രവര്‍ത്തിക്കാതെ കിടന്ന വൈറ്റ് ഹൗസ് ടൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ടൈല്‍ ഫാക്ടറിയുടെ സ്ഥലത്താണ് വ്യാജ ടോള്‍ ?ഗേറ്റ് നിര്‍മ്മിച്ചത്. എന്‍ ഡി ടി വി ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയുന്നു.

അഹമ്മദാബാദ്-മണ്ഡാവി ദേശീയപാത എന്‍എച്ച് 8 എ യില്‍ മോര്‍ബി ജില്ലയിലെ വാങ്കനേര്‍ പട്ടണത്തിനടുത്ത് വഘാസിയയിലാണ് വ്യാജ ടോള്‍ഗേറ്റ് പ്രവര്‍ത്തിച്ചിരുന്നത്. മോര്‍ബിയില്‍നിന്ന് വാങ്കനേറിലേക്ക് വരുന്ന വാഹനങ്ങളെ പകുതി ടോള്‍ ഈടാക്കി കടത്തിവിടുകയാണ് ഇവര്‍ ചെയ്തത്.

sameeksha-malabarinews

വ്യാജ ടോളില്‍ 20-200 രൂപ നിരക്കില്‍ വാഹനങ്ങളെ കടത്തി വിട്ടിരുന്നു. കൂലിക്കാരുടെ സഹായത്തോടെയാണ് ദേശീയ പാതയിലൂടെ വരുന്ന വാഹനങ്ങളെ ടോളിലേക്ക് ആകര്‍ഷിച്ചിരുന്നത്.സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

വഘാസിയയില്‍ ഔദ്യോഗിക ടോള്‍ ഗേറ്റില്‍ 110-600 രൂപ നിരക്കാണ് ഈടാക്കുന്നത്. വൈറ്റ് ഹൗസ് ടൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ അമര്‍ഷി പട്ടേലിനെ മുഖ്യപ്രതിയാക്കിയാണ് വാങ്കനേര്‍ പൊലീസ് കേസെടുത്തത്. ഫാക്ടറി പൂട്ടിയിരുന്നതിനാലാണ് സ്ഥലം പാട്ടത്തിന് നല്‍കിയതെന്നും തങ്ങള്‍ക്ക് ടോള്‍ ഗേറ്റുമായി ബന്ധമില്ലെന്നുമാണ് ഇയാളുടെ പിതാവ് ജെറാം പട്ടേല്‍ പറയുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!