Section

malabari-logo-mobile

അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് ട്രെയിനുണ്ടെന്ന് പ്രചരിപ്പിച്ച യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

HIGHLIGHTS : നിലമ്പൂര്‍:  തിങ്കളാഴ്ച നിലമ്പൂരില്‍ നിന്നും ഉത്തരേന്ത്യയിലേക്ക് ട്രെയിന്‍ ഉണ്ടെന്ന് വ്യാജസന്ദേശം പ്രചരിപ്പച്ചയാള്‍ അറസ്റ്റില്‍. എടവണ്ണ യൂത്ത്‌കോണ്...

നിലമ്പൂര്‍:  തിങ്കളാഴ്ച നിലമ്പൂരില്‍ നിന്നും ഉത്തരേന്ത്യയിലേക്ക് ട്രെയിന്‍ ഉണ്ടെന്ന് വ്യാജസന്ദേശം പ്രചരിപ്പച്ചയാള്‍ അറസ്റ്റില്‍. എടവണ്ണ യൂത്ത്‌കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സാകിര്‍ തൂവക്കാടിനെയാണ് പോലീസ് അറസ്റ്റ് ചെയതത്. സോഷ്യല്‍ മീഡിയ വഴി ഈ സന്ദേശം അതിഥിതൊഴിലാളികള്‍ക്കിടയില്‍ പടര്‍ന്നതോടെ അവര്‍ യോഗം ചേര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.

എടവണ്ണയിലെ വാട്‌സ്ആപ് ഗ്രുപ്പകളിലാണ് ഈ പ്രചരണം നടത്തിയത്.
അന്തര്‍ സംസ്ഥാന കുടിയേറ്റക്കാര്‍ക്ക് വീടുകളിലേക്ക് പോകാന്‍ ട്രെയിന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് ഒരാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇത്തരം വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് മലപ്പുറം കളക്ടര്‍ തന്റെ ഫെയ്‌സബുക്ക് പേജില്‍ കുറിച്ചു. അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!