കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ

കോട്ടയം : കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതോടെ ജില്ലയില്‍ നാലില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടാന്‍ പാടില്ല. കോവിഡ് വ്യാപനം തടയുന്നതിന്
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് കോട്ടയം ജില്ലയില്‍ സി.ആര്‍.പി.സി 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിപ്പിച്ചത്.
സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള അവശ്യ സര്‍വ്വീസുകളെ നിരോധനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉത്തരവ് നടപ്പാക്കാനും ലംഘിക്കുന്നവര്‍ക്കെതിരെ അടിയന്തരമായി കര്‍ശന നടപടി സ്വീകരിക്കാനും ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു
സമൂഹത്തിന്റെ സുരക്ഷയെക്കുരുതി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

ഇന്നലെ പായിപ്പാട്ട് ലോക്ഡൗണ്‍ ലംഘിച്ച് ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ സംഘടിച്ച് പ്രതിഷേധിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top