Section

malabari-logo-mobile

റേഷന്‍ കടകളിലൂടെ മദ്യം നല്‍കി മദ്യാസക്തരുടെ പ്രതിസന്ധി പരിഹരിക്കണമെന്നാവിശ്യപ്പെട്ട യൂത്ത്‌ലീഗ് നേതാവിന് സസ്‌പെന്‍ഷന്‍

HIGHLIGHTS : കോഴിക്കോട് : ലോക്ക്ഡൗണ്‍ കാലത്ത് മദ്യത്തിന് അടിമപ്പെട്ടവര്‍ക്ക് മദ്യം റേഷന്‍കടകളിലൂടെ നല്‍കി പ്രതിസന്ധി പരിഹരിക്കണമെന്ന് ആവിശ്യപ്പെട്ട യൂത്ത് ലീഗ് ...

കോഴിക്കോട് : ലോക്ക്ഡൗണ്‍ കാലത്ത് മദ്യത്തിന് അടിമപ്പെട്ടവര്‍ക്ക് മദ്യം റേഷന്‍കടകളിലൂടെ നല്‍കി പ്രതിസന്ധി പരിഹരിക്കണമെന്ന് ആവിശ്യപ്പെട്ട യൂത്ത് ലീഗ് നേതാവിന് സസ്‌പെന്‍ഷന്‍. മലപ്പുറം ജില്ല മുസ്ലീം യൂത്ത് ലീഗ് സക്രട്ടറി ഗുലാം ഹസ്സന്‍ ആലംഗീറിനെതിരെയാണ് സംഘടന നടപടിയെടുത്തിരിക്കുന്നത്. ഇദ്ദേഹത്തെ ജില്ലാ സക്രട്ടറി സ്ഥാനത്തുനിന്നും അന്വേഷണവിധേയമായി നീക്കം ചെയ്തതായി സംസ്ഥാനകമ്മറ്റി അറിയിച്ചു. സാമൂഹിക മാദ്യമങ്ങള്‍ വഴി സംഘടനാ വിരുദ്ധമായ നിലപാട് പ്രസിദ്ധീകരിച്ചതിനാണ് നടപടി.

ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചിട്ടതോടെ മദ്യത്തിന്റെ ലഭ്യത സര്‍ക്കാര്‍ അപ്പാടെ ഇല്ലാതാക്കി. അതുവഴി ഉണ്ടാകാനിടയുളള എല്ലാ പ്രശ്‌നങ്ങളുടെയും ഉത്തരവാദിത്വം പ്രതിപക്ഷ കക്ഷികളുടെ മേല്‍ കെട്ടിവെക്കാനുള്ള കുത്സിത നീക്കമാണ് നടക്കുന്നത്. മദ്യപാനികള്‍ അടക്കമുള്ള ചെറുന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാനും അത് പരിഹരിക്കാനും സര്‍ക്കാരിന് ബാധ്യതയുണ്ടെന്നായിരുന്നു പോസ്റ്റ്. പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നതോടെ ഗുലാം ഹസന്‍ പോസ്റ്റ് പിന്‍വലിച്ചു.

sameeksha-malabarinews

പിന്നീട് സംഭവം വിശദീകരിച്ചകൊണ്ട് പുതിയൊരു പോസ്റ്റ് ഇടുകയായിരുന്നു. കഴിഞ്ഞ ദിവസം തന്റെ ഫെയ്‌സബുക്ക് പോസ്റ്റ് ഉദ്ദേശിച്ചത് മദ്യത്തിന്റെ മഹത്വമല്ല. പെട്ടന്ന മദ്യം നര്‍ത്തുമ്പോള്‍ ഉണ്ടാക്കുന്ന സാമൂഹിക അരാജകത്വത്തിന്റെയും, അതുവഴി ആ കുറ്റും പ്രതിപക്ഷത്തിനു മേല്‍ ചാര്‍ത്തിക്കൊടുക്കാന്‍ കാത്തിരിക്കുന്ന ഭരണപക്ഷത്തേയുമാണെന്ന് വിശദീകരിക്കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!