കോഴിക്കോട്ട് കനത്ത ജാഗ്രത: എറണാകുളത്ത് അതിഥി തൊഴിലാളികള്‍ക്ക് പ്രത്യേക കമ്യൂണിറ്റി കിച്ചണ്‍

കോഴിക്കോട്:  പായിപ്പാട് സംഭവത്തിന്റെ സാഹചര്യത്തില്‍ കോഴിക്കോട് സുരക്ഷ ശക്തമാക്കി പോലീസ്. ലോക്ക് ഡൗണ്‍ ലംഘിച്ച് അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ ലക്ഷമാക്കി നീങ്ങാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്എന്നാണ് സൂചന . നഗരത്തിലെ പ്രധാനവഴികളിലെല്ലാം കനത്ത പോലീസ് സാനിധ്യമാണ്.

അതിഥി തൊഴിലാളികള്‍ ഏറെയുള്ള എറണാകുളം പെരുമ്പാവൂരിലും പോലീസ് ജാഗ്രതയിലാണ് . ഇവിടുത്തെ ബംഗ്ലാ കോളിനിയില്‍ പോലീസ് കമ്മ്യുണിറ്റി കിച്ചണ്‍ നടപ്പിലാക്കി. റൂറല്‍ പോലീസിന്റെ നേതൃത്വത്തിലാണ് കമ്മ്യുണിറ്റി കിച്ചന്‍. ഇന്ന് രാവിലെ മുതല്‍ ചപ്പാത്തിയടക്കമുള്ള ഭക്ഷണവിതരണവും ആരംഭിച്ചു.

ചപ്പാത്തിയുണ്ടാക്കാനുള്ള മെഷിനടക്കം സെറ്റ് ചെയ്താണ് കമ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചിരിക്കുന്നത്.

പായിപ്പാട് സംഭവത്തിന്റെ പാശ്ചാത്തലത്തില്‍ എല്ലായിടത്തും പോലീസും ജില്ലാ ഭരണകൂടവും തൊഴിലാളി ക്യാമ്പുകളിലെത്തി ബോധവല്‍ക്കരണം നടത്തുന്നുണ്ട്.
ഇന്നലെ പായിപ്പാട്ട് ലോക്ക്ഡൗണ്‍ ലംഘിച്ച് സംഘം ചേര്‍ന്നതിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top