Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ കോവിഡ് ബാധിതരെന്ന് വോയിസ് മെസേജ് പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയിലെ 21 ാം ഡിവഷന്‍ കൊട്ടന്തല ഭാഗത്ത് കൊവിഡ് ബാധിതരുണ്ടെന്ന് വാട്‌സ്ആപ്പ് വഴി വോയിസ് മെസേജ് പ്രചരിപ്പിച്ച യുവാവ് അറസ...

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയിലെ 21 ാം ഡിവഷന്‍ കൊട്ടന്തല ഭാഗത്ത് കൊവിഡ് ബാധിതരുണ്ടെന്ന് വാട്‌സ്ആപ്പ് വഴി വോയിസ് മെസേജ് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിലായി. സംഭവത്തില്‍ പരപ്പനങ്ങാടി അറ്റത്തങ്ങാടി സ്വദേശി ജാഫര്‍ അലി നെച്ചിക്കാട്ടിനെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെയാണ് നാട്ടിലെ പ്രാദേശിക ഗ്രൂപ്പുകളില്‍ ഈ വോയിസ് മെസേജ് പരന്നത്. ഇതോടെ പ്രായമുള്ള ആളുകള്‍ അടക്കം പരിഭ്രാന്തിയിലാകുകയായിരുന്നു.

sameeksha-malabarinews

ആരോഗ്യപ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങളിലേക്കും നിരവധിപേരാണ് ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ച് വിളിച്ചത്. ഇതോടെയാണ് പരക്കുന്ന വോയിസില്‍ പറയുന്ന സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞത്. ഇതെതുടര്‍ന്ന് ഡിവൈഎഫ്‌ഐ നെടുവ മേഖല കമ്മറ്റി ജില്ലാ പൊലീസ് ചീഫിന് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. അറസ്റ്റിലായ ജാഫര്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകനാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!