ജീവനക്കാരോട് സാലറി ചലഞ്ചിന് അഭ്യര്‍ത്ഥിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം പ്രളയകാലത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കാളികളായ സാലറി ചലഞ്ച് വീണ്ടും. കോവിഡ് 19 ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവനക്കാരുടെ സഹായമാണ് ഇപ്പോള്‍ തേടിയിരിക്കുന്നത്.

ജീവനക്കാരുടെ സര്‍വീസ് സംഘടനകളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നുകഴിഞ്ഞു. പ്രളയസമയത്ത് ഇതിനെ എതിര്‍ത്ത പ്രതിപക്ഷം എന്നാല്‍ ഇത്തവണ സാലറി ചലഞ്ചുമായി സഹകരിക്കാമെന്ന നിലപാടിലാണ്. എന്നല്‍ ഒരുമാസത്തെ ശമ്പളം എന്ന നിബന്ധന ഒഴിവാക്കണമെനന്നും ചെന്നിത്തല ആവിശ്യപ്പെടുന്നു.
പുതിയ സാലറി ചലഞ്ചുമായി സഹകരിക്കുമെന്ന് എന്‍ജിഓ യൂണിയന്‍ വ്യക്തമാക്കി കഴിഞ്ഞു.

Share news
error: Content is protected !!
Scroll to Top