Section

malabari-logo-mobile

കോവിഡ് 19: ജയിലില്‍ നിന്നും വിചാരണ തടവുകാരെ മോചിപ്പിക്കാന്‍ ഹൈക്കോടതി

HIGHLIGHTS : കൊച്ചി:  ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഏഴുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്ത കേസുകളില്‍ പ്രതികളായ സംസ്ഥാനത്തെ മുഴുവന്‍ വിചാരണ തടവുകാരെയു...

കൊച്ചി:  ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഏഴുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്ത കേസുകളില്‍ പ്രതികളായ സംസ്ഥാനത്തെ മുഴുവന്‍ വിചാരണ തടവുകാരെയും ജയില്‍ മോചിതരാക്കാന്‍ ഹൈക്കോടതി ഫുള്‍ ബെഞ്ച് ഉത്തരവിട്ടു.
ഏപ്രില്‍ 30 വരയോ ലോക്ക ഡൗണ്‍ അവസാനിക്കും വരെയോ താല്‍ക്കാലിക ജാമ്യം അനുവദിക്കാനാണ് നിര്‍ദ്ദേശം.

ജസ്റ്റിസ് മാരായ സി.കെ.അബ്ദുള്‍ റഹീം, സി.റ്റി.രവികുമാര്‍ ,രാജാവിജയരാഘവന്‍ എന്നിവരടങ്ങുന്ന ഫുള്‍ ബഞ്ച് ഉത്തരവിട്ടത്. സ്ഥിരം കുറ്റവാളികള്‍ സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ മുന്‍പ് ശിക്ഷ അനുഭവിച്ചിട്ടുള്ളവര്‍ ഒന്നിലേറെ കേസുകളില്‍ റിമാന്‍ഡിലുള്ളവര്‍ എന്നിവര്‍ക്ക് ഉത്തരവ് ബാധകമല്ല.

sameeksha-malabarinews

പ്രതികളുടെ സ്വന്തം ജാമ്യത്തിലാണ് ഇവരെ വിട്ടയക്കേണ്ടത്. ജയില്‍ മോചിതരായാല്‍ ഉടന്‍ താമസസ്ഥലത്തിനടുത്തുള്ള പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. യാത്ര ചെയ്യാനോ പൊതു സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാനോ പാടില്ല. വ്യവസ്ഥകള്‍ ലംലിച്ചാല്‍ പോലിസിന് അറസ്റ്റ് ചെയ്യാം. കാലാവധി കഴിയുന്നോള്‍ വിചാരണ കോടതി മുമ്പാകെ ഹാജരാവണം. വിചാരണ കോടതിക്ക് തുടര്‍ന്ന് ജാമ്യം നല്‍കണമോ എന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാം.
സ്ഥിരം കുറ്റവാളികള്‍, സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍, മുന്‍പ് ശിക്ഷ അനുഭവിച്ചിട്ടുള്ളവര്‍, ഒന്നിലേറെ കേസുകളില്‍ റിമാന്റിലുള്ളവര്‍ എന്നിവര്‍ക്ക് ഈ ഉത്തരവ് ബാധകമല്ല.
അടിയന്തിര സ്വാഭാവമുള്ള ജാമ്യാപേക്ഷകള്‍ പരിഗണിക്കാന്‍ ജില്ലാ കോടതികളില്‍ വിഡിയോ കോണ്‍ഫറന്‍സ് സൗകര്യം ഏര്‍പ്പെടുത്താനും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!