സംസ്ഥാനത്ത് 32 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 17 പേരും വിദേശത്തുനിന്ന് എത്തിയവരാണ്. 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കാസര്‍കോട്ട് 15 പേര്‍ക്കും കണ്ണൂരില്‍ 11 പേര്‍ക്കും വയനാട്, ഇടുക്കി എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതോടെ സംസ്ഥാനത്താകെ രോഗികളുടെ എണ്ണം 213 ആയി.

കൊറോണ അവലോകന യോഗത്തിന് ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്താകെ നിരീക്ഷണത്തിലുള്ളത് 1,57,253 പേരാണ്. ഇതില്‍ 1,56,660 പേര്‍ വീടുകളിലും 623 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 6991 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6031 എണ്ണം രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.

Share news
error: Content is protected !!
Scroll to Top