Section

malabari-logo-mobile

എസ്ബിഐയുടെ പേരില്‍ തട്ടിപ്പ് വ്യാജ സന്ദേശം

HIGHLIGHTS : fake message in the name of SBI

കൊച്ചി: എസ്ബിഐ പുതിയ ലോട്ടറി സ്‌കീം അവതരിപ്പിച്ചു എന്ന തരത്തില്‍ വ്യജസന്ദേശം സമൂഹ മാധ്യമങ്ങള്‍ പ്രചരിക്കുന്നു. ലോട്ടറി സ്‌കീമിനു പുറമേ സൗജന്യ സമ്മാനങ്ങളും നല്‍കുന്നു എന്നുമാണ് പ്രചരിക്കുന്നത്. വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെയാണ് ഈ സന്ദേശം പ്രചരിക്കുന്നത്.

സന്ദേശത്തോടൊപ്പം പ്രചരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നമ്മള്‍ എത്തുന്നത് എസ്ബിഐയുമായി ബന്ധമില്ലാത്ത ഒരു പേജിലാണ്. ഈ പേജില്‍ നമ്മുടെ സ്വകാര്യ വിവരങ്ങള്‍ തട്ടിയെടുക്കാനുള്ള തട്ടിപ്പ് മാത്രമാണ്.

sameeksha-malabarinews

ഇത്തരത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഈ വ്യാജ സന്ദേശത്തിനെതിരെ എസ്ബിഐയും രംഗത്തെത്തിയിട്ടുണ്ട്. സന്ദേശത്തില്‍ പറയുന്നത് പോലുള്ള ലോട്ടറി സ്‌കീമോ സൗജന്യ സമ്മാനങ്ങളോ എസ്ബിഐ നല്‍കുന്നില്ലെന്ന് ബാങ്ക് ട്വിറ്ററിലൂടെ അറിയിച്ചു. ഉപയോക്താക്കള്‍ ഒരു കാരണവശാലും ബാങ്ക് വിവരങ്ങളോ ഒടിപി പോലുള്ള സ്വകാര്യ വിവരങ്ങളോ ഒരിക്കലും ആര്‍ക്കും നല്‍കരുതെന്നും ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!