Section

malabari-logo-mobile

പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ സൈക്കിള്‍ റാലി നടത്തി

HIGHLIGHTS : Parappanad Walkers Club organized an anti-drug awareness cycle rally

പരപ്പനങ്ങാടി :’ക്യുറ്റ് ടുബാകോ ടു ബി എ വിന്നര്‍’ എന്ന മുദ്രവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് പരപ്പനങ്ങാടി വാക്കേഴ്‌സ് ക്ലബ്ബ് സൈക്കിള്‍ റാലി നടത്തിയത്. വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്നിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും ഉപയോഗത്തിനെതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി 1987 ജൂണ്‍ 26 മുതലാണ് ഐക്യരാഷ്ട്ര സഭ ലഹരി വിരുദ്ധദിനമായി ആചരിച്ചു തുടങ്ങിയത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 25 ന് വൈകീട്ട് 4 മണിക്കാണ് സൈക്കിള്‍ റാലി സംഘടിപ്പിച്ചത്. ലഹരി വിരുദ്ധ ,കോവിഡ് മാനദണ്ഡ സന്ദേശങ്ങള്‍ എഴുതിയ പ്ലെകാര്‍ഡുകള്‍ കെട്ടിയ 30 ഓളം -സൈക്കിളുകളാണ് റാലിക്കായി ഉപയോഗിച്ചത്. പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബിലെ ജില്ലാ , സംസ്ഥാന, ദേശീയ കായികമല്‍സരങ്ങളില്‍ പങ്കെടുക്കുന്ന കായികതാരങ്ങളാണ് റാലി ക്യാപ്റ്റന്‍ മാരായ ഉനൈസിനും ഫാഹിസിനും പിറകിലായി അണിചേര്‍ന്നത്.

sameeksha-malabarinews

റാലിയുടെ ഫ്‌ലാഗ് ഓഫ് പരപ്പനങ്ങാടി ജനസേവ മിഷന്‍ ഹോസ്പിറ്റല്‍ ഫിസിയോ തെറാപ്പി ഡോക്ടര്‍ ഹാഷില്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് മലപ്പുറം ജില്ലാ വിമുക്തി മിഷന്‍ ലെയ്‌സണ്‍ ഓഫീസറും എക്‌സൈസ് പ്രിവന്റീവ് ഓഫീസറുമായ ബിജു പാറോല്‍ ഓണ്‍ലൈനിലൂടെ ലഹരിവിരുദ്ധ സന്ദേശം നല്‍കി. ക്ലബ്ബ് രക്ഷാധികാരി കടവത്ത് സൈതലവി അദ്ധ്യക്ഷതയും കെ.ടി വിനോദ് സ്വാഗതവും പറഞ്ഞ ചടങ്ങില്‍ സലാം പരപ്പനങ്ങാടി, പി. പ്രജിത്ത്, സനല്‍, എന്നിവര്‍ ആശംസകളും അറിയിച്ചു. പരപ്പനങ്ങാടി എക്‌സൈസ് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി ചുടല പറമ്പ് മൈതാനിയില്‍ മനോജ്, ചന്ദ്രന്‍ മാസ്റ്റര്‍, ഷീബ, സുധീഷ്.പി എന്നിവര്‍ നല്‍കിയ സ്വീകരണത്തോടെയാണ് അവസാനിച്ചത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!