Section

malabari-logo-mobile

സോഷ്യല്‍ മീഡിയ ദുരുപയോഗം; ഫേസ്ബുക്ക്, ട്വിറ്റര്‍ പ്രതിനിധികളോട് ഹാജരാകാന്‍ പാര്‍ലമെന്ററി സമിതി

HIGHLIGHTS : ഫേസ്ബുക്ക് ട്വിറ്റര്‍ പ്രതിനിധികളോട് പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശം. പൗരന്മാരുടെ വ്യക്തിവിവരങ്ങള്‍ സംബന്ധിച്ച സുരക്ഷയെക്കുറി...

ഫേസ്ബുക്ക് ട്വിറ്റര്‍ പ്രതിനിധികളോട് പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശം. പൗരന്മാരുടെ വ്യക്തിവിവരങ്ങള്‍ സംബന്ധിച്ച സുരക്ഷയെക്കുറിച്ച് പ്രതിനിധികളോട് വിശദീകരിക്കാന്‍ സമിതി ആവശ്യപ്പെടും.ഈ മാസം 21 ന് സമതിയ്ക്ക് മുന്‍പകെ ഹജരാകാനാണ് നിര്‍ദ്ദേശം.

പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നവമാധ്യമങ്ങളിലെ ന്യൂസ് പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പാര്‍ലമെന്ററി സമതിയുടെ നടപടി. ഡാറ്റാ പരിരക്ഷയും സ്വകാര്യത പ്രശ്‌നങ്ങളും സംബന്ധിച്ച വിഷയത്തില്‍ കഴിഞ്ഞ ഒക്ടോബറില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ പ്ലാറ്റ്ഫോമുകളിലെ ഉദ്യോഗസ്ഥരെ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ വിളിച്ചിരുന്നു.

sameeksha-malabarinews

ഇരു സാമൂഹ്യമാധ്യമങ്ങളും വ്യക്തമാക്കിയ നിലപാടുകളില്‍ സമിതിയ്ക്ക് തികഞ്ഞ അതൃപ്തിയാണ് ഉള്ളത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ നടപടികളിലേയ്ക്ക് കടക്കുന്നതിന് മുന്നോടിയായാണ് പാര്‍ലമെന്ററി സമിതിയുടെ നടപടി . കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ ആണ് സമിതി അധ്യക്ഷന്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!