Section

malabari-logo-mobile

ഓപ്പറേഷന്‍ സ്‌ക്രീന്‍ ; മലപ്പുറം ജില്ലയില്‍ കര്‍ശന പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്

HIGHLIGHTS : തിരൂരങ്ങാടി :വാഹനങ്ങളിലെ ഡോര്‍ ഗ്ലാസുകളും, വിന്‍ഡ് ഷീല്‍ഡ് ഗ്ലാസ്സുകളും കര്‍ട്ടന്‍, ഫിലിം , മറ്റു വസ്തുക്കള്‍ എന്നിവ ഉപയോഗിച്ച് മറക്കുന്നതിനെതിരെ ക...

തിരൂരങ്ങാടി :വാഹനങ്ങളിലെ ഡോര്‍ ഗ്ലാസുകളും, വിന്‍ഡ് ഷീല്‍ഡ് ഗ്ലാസ്സുകളും കര്‍ട്ടന്‍, ഫിലിം , മറ്റു വസ്തുക്കള്‍ എന്നിവ ഉപയോഗിച്ച് മറക്കുന്നതിനെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. മോട്ടോര്‍ വാഹന നിയമങ്ങളുടെയും, ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍
ഇത്തരം വാഹനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ സുപ്രീം കോടതിയും, ഹൈക്കോടതിയും കര്‍ശനമായ നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. ഇതിനെതുടര്‍ന്ന് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുന്ന ഓപ്പറേഷന്‍ സ്‌ക്രീന്‍ എന്ന പേരിലാണ് ജില്ലയിലും പരിശോധന കര്‍ശനമാക്കിയത്. ഇത്തരം നിയമലംഘനങ്ങളില്‍പെടുന്ന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ വാഹനങ്ങള്‍ക്കെതിരെയാണ് ഇന്നലെ മുതല്‍ ശക്തമായ നിയമനടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചത്.

എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ജി ഗോകുലിന്റെ നിര്‍ദ്ദേശപ്രകാരം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ പി കെ മുഹമ്മദ് ഷെഫീഖ്, കിഷോര്‍ കുമാര്‍, എം വി അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ 6 സ്‌ക്വാഡുകള്‍ നടത്തിയ പരിശോധനയില്‍ വാഹനങ്ങള്‍ക്കെതിരെ നടപടി എടുത്തു.യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ തന്നെ ഇലക്ട്രോണിക് ചെലാന്‍ സംവിധാനത്തിലൂടെ പരമാവധി വാഹനങ്ങള്‍ക്ക് കേസെടുക്കാന്‍ കഴിയുമെന്നും മുന്‍പ് കേസെടുത്തിട്ടും വീണ്ടും ഇത്തരം നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നവരെ ഇ- ചലാന്‍ സംവിധാനത്തിലൂടെ എളുപ്പം മനസ്സിലാക്കാന്‍ സാധിക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍റൂം എം വി ഐ പി കെ മുഹമ്മദ് ഷഫീക്ക് പറഞ്ഞു.

sameeksha-malabarinews

ഗ്ലാസില്‍ നിന്നും ഫിലിം, കര്‍ട്ടന്‍ എന്നിവ നീക്കാന്‍ വിസമ്മതിക്കുന്നവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും, കൂടാതെ അത്തരം വാഹനങ്ങളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!