എഴുത്തച്ഛന്‍ പുരസ്‌കാരം പ്രൊഫ. എസ് കെ വസന്തന്

HIGHLIGHTS : Ezhutchan Award Prof. SK Vasanthan

തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് പ്രൊഫ. എസ് കെ വസന്തന്‍ അര്‍ഹനായി. 5 ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് പുരസ്‌കാരം. സാഹിത്യ രംഗത്തെ സമഗ്രസംഭാവനയ്ക്ക് നല്‍കുന്നതാണ് എഴുത്തച്ഛന്‍ പുരസ്‌കാരം.

മലയാള ചരിത്ര ഗവേഷകനും അധ്യാപകനും നോവലിസ്റ്റുമാണ് എസ് കെ വസന്തന്‍. കാലടി ശ്രീശങ്കര കോളേജിലും പിന്നീട് സംസ്‌കൃത സര്‍വ്വകലാശാലയിലും അധ്യാപകനായിരുന്നു.ഉപന്യാസം, നോവല്‍, ചെറുകഥ, കേരള ചരിത്രം, വിവര്‍ത്തനം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.

sameeksha-malabarinews

കൂടിയല്ലാ ജനിക്കുന്ന നേരത്തും, കേരള സംസ്‌കാരചരിത്രനിഘണ്ടു, നമ്മള്‍ നടന്ന വഴികള്‍ എന്നിവ പ്രധാന രചനകളാണ്. 2007-ല്‍ വൈജ്ഞാനിക സാഹിത്യത്തിനു കേരള സാഹിത്യ അക്കാദമി പുരസ്‌കാരം കേരള സാംസ്‌കാരികചരിത്ര നിഘണ്ടു എന്ന ഗ്രന്ഥത്തിന് ലഭിച്ചു. 2013 ല്‍ സമഗ്ര സംഭാവനയ്ക്കുള്ള അക്കാദമി പുരസ്‌കാരത്തിനും അര്‍ഹനായിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!