ആവശ്യമായ ചേരുവകള്‍
തക്കാളി അരിഞ്ഞത് – 3
ഉണക്കമുളക് – 4/5
വെളുത്തുള്ളി – 4
ഇഞ്ചി – 1/2 ഇഞ്ച്
സോയ സോസ് – 1 ടീസ്പൂണ്‍
വിനാഗിരി – 1 ടീസ്പൂണ്‍
പഞ്ചസാര – 1 ടീസ്പൂണ്‍
വെള്ളം – 2 കപ്പ്
ഉപ്പ് – 1/2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം:-
ഒരു വലിയ ചട്ടിയില്‍ തക്കാളി, ഉണക്കമുളക്, വെളുത്തുള്ളി, ഇഞ്ചി, ഉപ്പ് എന്നിവ വയ്ക്കുക. വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. തക്കാളിയും മുളകും മിക്‌സ് ചെറുതായി കുഴയുന്നത് വരെ വേവിക്കുക. ശേഷം സോയ സോസ്, വിനാഗിരി, പഞ്ചസാര എന്നിവയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് 10 മിനിറ്റ് വേവിക്കുക. ശേഷം തണുപ്പിക്കാന്‍ വെക്കുക. മിക്സ് പൂര്‍ണമായി തണുത്തു കഴിഞ്ഞാല്‍ മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. മോമോസ് ചട്ട്ണി റെഡി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




