
ബേപ്പൂര്‍ സംയോജിത ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി കേരള റെസ്‌പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതാ ടൂര്‍ പര്യടനം സംഘടിപ്പിച്ചു. മാനാഞ്ചിറയില്‍ നിന്നും ആരംഭിച്ച ടൂര്‍, കേരള റസ്‌പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റിയുടെ സിഇഒ രൂപേഷ് കുമാര്‍ കെ ഫ്‌ലാഗ് ഓഫ് ചെയ്തു.
സുസ്ഥിര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വനിതാ സഞ്ചാര സംരംഭങ്ങള്‍ ശക്തിപ്പെടുത്താനാണ് കേരള റസ്‌പോണ്‍സിബിള്‍ ടൂറിസം മിഷന്‍ ബേപ്പൂര്‍ സംയോജിത ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍, വനിതാ ടൂര്‍ ഓപ്പറ്റര്‍മാര്‍, വ്‌ലോഗര്‍മാര്‍ തുടങ്ങിയവര്‍ ടൂറിന്റെ ഭാഗമായി. കടലുണ്ടി മംഗ്രോവ് ബോട്ടിംഗ്, ഗ്രാമജീവിത അനുഭവങ്ങള്‍ ആസ്വദിക്കല്‍, ചരിത്ര- ജലഗതാഗത ടൂറിസം, ചാലിയം, ബേപ്പൂര്‍ ബീച്ച് സന്ദര്‍ശനം തുടങ്ങിയവ ഇതിന്റെ ഭാഗമായി നടന്നു.
വനിതാ യാത്രക്കാര്‍ക്ക് തദ്ദേശീയ സംസ്‌കാരത്തെയും പരിസ്ഥിതിയെയും പ്രാദേശിക തന്മയത്വത്തോടെ കാണാനാകുന്ന അനുഭവങ്ങള്‍ നല്‍കുന്ന രീതിയിലായിരുന്നു ടൂര്‍ ക്രമീകരിച്ചത്. വനിതാ സഞ്ചാരികള്‍ക്കായി പരിസ്ഥിതി സൗഹൃദവും തദ്ദേശീയ ജീവിതരീതികള്‍ അടിവരയിടുന്നതുമായ ടൂര്‍ സൃഷ്ടിക്കുകയാണ് ഈ എക്‌സ്പീരിയന്‍ഷ്യല്‍ പാക്കേജ് സന്ദര്‍ശനം കൊണ്ട് ലക്ഷ്യമിട്ടത്.
റസ്‌പോണ്‍സിബിള്‍ ടൂറിസം മിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ ശ്രീകല ലക്ഷ്മി, വനിതാ ടൂര്‍ സംഘാംഗങ്ങള്‍, വിശിഷ്ടാതിഥികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




