റണ്‍ ഫോര്‍ ഹ്യുമാനിറ്റി മാരത്തോണ്‍ റണ്ണിന് ആവേശകരമായ പരിസമാപ്തി

പരപ്പനങ്ങാടി : പരപ്പനങ്ങാടി വാക്കേഴ്‌സ്  ക്ലബ്ബും മലപ്പുറം റണ്ണേഴ്‌സ് ക്ലബ്ബും സംയുക്തമായി പരപ്പനങ്ങാടിയില്‍ മാരത്തോണ്‍ സംഘടിപ്പിച്ചു. ‘റണ്‍ ഫോര്‍ ഹ്യൂമാനിറ്റി’ എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ചാണ് മാരത്തോണ്‍ നടത്തിയത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഞായറാഴ്ച പുലര്‍ച്ചെ നടന്ന പരിപാടി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പരപ്പനങ്ങാടിയിലും സമീപ പ്രദേശങ്ങളില്‍ നിന്നുമായി നൂറോളം പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. പുത്തരിക്കലില്‍ നിന്ന് ആരംഭിച്ച മാരത്തോണ്‍ , ചുടല പറമ്പ് മൈതാനിയിലാണ് അവസാനിച്ചത്.

രാവിലെ 6 മണിക്ക് ജനസേവമിഷന്‍ ചീഫ് ഓര്‍ത്തോ പീഡിക് സര്‍ജന്‍ ഡോ: ശാക്കിറും തിരൂരങ്ങാടി അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ ഭക്തവത്സലനും ചേര്‍ന്നാണ് മത്സരം ഫ്‌ലാഗ് ഓഫ് ചെയ്തത്. പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ കെ.ടി വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങിന് ജയദേവന്‍, കെ. അബ്ദുള്‍ അനീഷ് , മനോജ് , സനല്‍, എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കണ്‍വീനര്‍ കേലച്ചന്‍ കണ്ടി ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •