Section

malabari-logo-mobile

തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

HIGHLIGHTS : തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും . കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാകും ചടങ്ങുകള്‍. ജനപ്രത...

തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും . കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാകും ചടങ്ങുകള്‍. ജനപ്രതിനിധികള്‍ കോവിഡ് ബാധിതരായാല്‍ പിപിഇ കിറ്റ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്യണം. ഗ്രാമ , ബ്ലോക്ക് , ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ 10 നും കോര്‍പ്പറേഷനുകളില്‍ 11 .30 നുമാണ് സത്യപ്രതിജ്ഞ.

കോര്‍പറേഷനുകളില്‍ ജില്ലാ കളക്ടര്‍മാര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മറ്റു തദ്ദേശ സ്ഥാപനങ്ങളില്‍ വരണാധികാരികളാണ് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. ഏറ്റവും പ്രായം കൂടിയ അംഗത്തിനാണ് ആദ്യം വരണാധികാരി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുക . തുടര്‍ന്ന് ഈ അംഗം മറ്റു ജനപ്രധിനികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും . സത്യപ്രതിജ്ഞക്ക് ശേഷം ആദ്യ കൗണ്‍സില്‍ യോഗവും ഇന്നു ചേരും. ആദ്യം സത്യപ്രതിജ്ഞ ചെയ്ത മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയിലാകും യോഗം.

sameeksha-malabarinews

കോവിഡ് നിയന്ത്രണമുള്ളതിനാല്‍ വലിയ റാലിയുമായി സത്യപ്രതിജ്ഞക്കെത്തരുതെന്നും ഒരാളെ മാത്രമേ കൂടെ കൂട്ടാവു എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമുണ്ട് . കോര്‍പറേഷനുകളിലേയും ജില്ലാപഞ്ചായത്തുകളിലെയും അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നത് 28 നും മറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍ 30 നുമാണ് .

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!