നടിയെ അപമാനിച്ച സംഭവം ; പ്രതികള്‍ കസ്റ്റഡിയില്‍

കൊച്ചി : മാളില്‍ വെച്ച് നടിയെ അപമാനിച്ച കേസിലെ പ്രതികള്‍ കസ്റ്റഡിയില്‍. കീഴടങ്ങാന്‍ അഭിഭാഷകര്‍ക്കൊപ്പം എത്തുന്നതിനിടെയാണ് കളമശ്ശേരി പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. പെരിന്തല്‍മണ്ണ സ്വദേശികളായ ഇര്‍ഷാദും ആദിലുമാണ് പിടിയിലായത്. കീഴടങ്ങാന്‍ തയ്യാറാണെന്ന് പറഞ്ഞ് പ്രതികള്‍ ഇന്ന് രാവിലെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്നു. മനഃപൂര്‍വം നടിയെ സ്പര്‍ശിച്ചിട്ടില്ലെന്നും അറിയാതെ സംഭവിച്ചതാണെന്നും പ്രതികള്‍ അവകാശപ്പെട്ടിരുന്നു.

വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം . കൊച്ചിയിലെ മാളില്‍ വെച്ച് തന്നെ രണ്ടു പേര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് യുവനടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു . സംഭവശേഷം മെട്രോയില്‍ കയറിയ പ്രതികള്‍ നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് മലബാറിലേക്ക് ട്രെയിന്‍ കയറിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ഇന്നലെ പ്രതികളുടെ ദൃശ്യങ്ങള്‍ പുറത്തു വിട്ടിരുന്നു.

പെരിന്തല്‍മണ്ണയില്‍ നിന്ന് ലഭിച്ച ഫോണ്‍ കോളിനെ തുടര്‍ന്ന് പ്രതികള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. പിടിയിലാകുമെന്ന് ഉറപ്പായതോടെ ഇര്‍ഷാദും ആദിലും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി.ജോലി ആവശ്യത്തിനാണ് കൊച്ചിയില്‍ എത്തിയതെന്നും ലുലുമാളില്‍ വച്ച് അബദ്ധത്തില്‍ കൈ തട്ടിയത് ആണെന്നും വിശദീകരിച്ചു.

 

Share news
error: Content is protected !!
Scroll to Top