തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമഭേദഗതി വോട്ടിനിട്ട് തളളിക്കളയാനായി പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ സര്‍ക്കാര്‍ തീരുമാനം.
ഇതിനായി നാളെ മന്ത്രിസഭാ യോഗം ചേര്‍ന്ന് പ്രത്യേക സമ്മേളനം ചേരാന്‍ അനുമതി നല്‍കണമെന്ന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.
ബുധനാഴ്ച ഒരു മണിക്കൂര്‍ നീളുന്ന പ്രത്യേക സമ്മേളനത്തില്‍ കക്ഷി നേതാക്കള്‍ മാത്രമാവും സംസാരിക്കുക . ഭരണ പ്രതിപക്ഷങ്ങള്‍ ഒരുമിച്ച് കാര്‍ഷിക നിയമ ഭേദഗതി തള്ളിക്കളയാനാണ് തീരുമാനം .
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




