കോവിഡ് വാക്സിന്‍ വന്നുകഴിഞ്ഞാല്‍ പൗരത്വ നിയമം നടപ്പിലാക്കും ; അമിത് ഷാ

കൊല്‍ക്കത്ത : കോവിഡ് വാക്സിന്‍ വന്നാലുടന്‍ പൗരത്വ നിയമം നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . പൗരത്വ നിയമം നടപ്പിലാക്കുന്ന ഘട്ടത്തിലാണ് കോവിഡ് മഹാമാരി വന്നത്. കോവിഡ് മൂലം നടപടികള്‍ നീണ്ടുപോയി.

നിയമത്തിന്റെ ചട്ടങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല . ഇക്കാരണത്താലാണ് നിയമം നടപ്പിലാക്കുന്നത് വൈകിയതെന്നും അമിത് ഷാ പറഞ്ഞു. ബംഗാള്‍ സന്ദര്‍ശനത്തിനിടെ വാര്‍ത്തസമ്മേളനത്തില്‍ പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പാറയുകയായിരുന്നു അദ്ദേഹം.

പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമിത് ഷാ ബംഗാളിലെത്തിയത്.

 

Share news
error: Content is protected !!
Scroll to Top