കോഴിക്കോട് : ഷിഗെല്ല രോഗവ്യാപനമുണ്ടായത് വെള്ളത്തിലൂടെയെന്ന് പ്രാഥമിക പഠന റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗമാണ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് .എന്നാല്‍ കോട്ടാംപറമ്പ് മേഖലയില്‍ ബാക്ടീരിയ എങ്ങനെ എത്തിയെന്നത് ഇതുവരെ കണ്ടെത്താനായിട്ടില്ല.
കോട്ടാംപറമ്പില്‍ 11 വയസ്സുകാരന്‍ മരിച്ചത് ഷിഗെല്ല ബാക്ടീരിയ മൂലമാണെന്ന് കണ്ടെത്തിയിരുന്നു . പിന്നീടാണ് ഈ കുട്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 6 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നാരങ്ങാ വെള്ളം വിതരണം ചെയ്തിരുന്നു . ഇതിലൂടെയാണ് രോഗവ്യാപനമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ഇതുവരെ 52 പേര്‍ക്കാണ് സമാന രോഗലക്ഷണങ്ങള്‍ ഉണ്ടായിരിക്കുന്നത് . അഞ്ച് വയസ്സിന് താഴെയുള്ള രണ്ടു കുട്ടികള്‍ രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് .




