ഒതുക്കുങ്ങലില്‍ എക്‌സൈസിന്റെ വന്‍ രാസ ലഹരി വേട്ട; എം ഡി എം എ യുമായി യുവാവ് പിടിയില്‍

കോട്ടക്കല്‍: എക്‌സൈസിന്റെ ക്ലീന്‍ സ്ലേറ്റിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഒതുക്കുങ്ങല്‍ ഭാഗത്ത് വെച്ച് 18 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയില്‍. പരപ്പനങ്ങാടി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ടി ഷനൂജും സംഘവും നടത്തിയ പരിശോധനയില്‍ ഒതുക്കുങ്ങല്‍ ഗാന്ധി നഗറില്‍ നിന്നും ഒതുക്കുങ്ങല്‍ മുണ്ടോത്തു പറമ്പ് സ്വദേശി കാരാട്ട് വീട്ടില്‍ സൈഫുള്ള (42) യെ ആണ് എം ഡി എം എയുമായി അറസ്റ്റില്‍ ആയത് . പ്രദേശത്ത് ഒരാഴ്ചയായി നടത്തിവരുന്ന രഹസ്യ പരിശോധനയുടെ ഭാഗമായാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ ബലെനോ കാറിലും വീട്ടിലും നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. ബെലനോ കാറും ,ലഹരിവസ്തു വില്‍പ്പനയില്‍ നിന്ന് ലഭിച്ച 50,000 രൂപയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

റെയിഡില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ടി.ദിനേശ്, പ്രദീപ് കമാര്‍ കെ, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സിന്ധു ,ഐശ്വര്യ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജിനരാജ്,നിധിന്‍, ദിതിന്‍,അരുണ്‍, ജിഷ്ണാദ്, എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top