കശ്മീരിൽ ഭീകരാക്രമണം; 27 വിനോദ സഞ്ചാരികളെ കൊലപ്പെടുത്തി

ദില്ലി: കശ്മീരിൽ ഭീകരാക്രമണം. കശ്മീരിലെ വിനോദ സഞ്ചാര കേന്ദ്രമായ പഹൽഗാമിനടുത്ത് ബൈസൺവാലിയിലാണ് ഭീകാര ക്രമണം ഉണ്ടായത്. ആക്രമണത്തിൽ വിനോദ സഞ്ചാരികളായ 27 പേർ കൊല്ലപ്പെട്ടു.

ബൈസൺവാലിയിലെത്തിയ വിനോദ സഞ്ചാരികൾക്ക് നേരെ പോലീസ് വേഷത്തിൽ എത്തിയ ഭീകരർ തുരുതുരാ വെടിയുതിർക്കുകയായിരുന്നു വെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിൽ പരിക്കേറ്റ 13 പേരിൽ 5 പേരുടെ നില ഗുരുതരമാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിൽ എത്തി. രാജ്യമാകെ ഭീകരാക്രമണത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

Share news
error: Content is protected !!
Scroll to Top