Section

malabari-logo-mobile

വണ്ടൂരില്‍ എക്‌സൈസ് ഇന്‍സ്‌പെകടര്‍ക്ക് വെടിയേറ്റു

HIGHLIGHTS : വെടിവെച്ചത് മയക്കുമരുന്ന് കേസിലെ പ്രതി നിലമ്പൂര്‍ മയക്കുമരുന്ന് കേസിലെ പ്രതിയെ പിടകൂടാനുള്ള ശ്രമത്തിനിടെ എക്‌സൈസ് ഇന്‍സ്‌പെകടര്‍ക്ക് വെടിയേറ്റു. നി...

വെടിവെച്ചത് മയക്കുമരുന്ന് കേസിലെ പ്രതി

നിലമ്പൂര്‍ മയക്കുമരുന്ന് കേസിലെ പ്രതിയെ പിടകൂടാനുള്ള ശ്രമത്തിനിടെ എക്‌സൈസ് ഇന്‍സ്‌പെകടര്‍ക്ക് വെടിയേറ്റു. നിലമ്പൂര്‍ എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ മനോജ് കുമാറിനാണ് കാലിന് വെടിയേറ്റത്. വെടിവെച്ച് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച കോട്ടയം സ്വദേശി ജോര്‍ജ്കുട്ടി(36)യെ എക്‌സൈസുകാര്‍ അതിസാഹസികമായി പിടികൂടി. ചൊവ്വാഴ്ച അര്‍ദ്ധരാത്രി പന്ത്രണ്ടുമണിയോടെയാണ് സംഭവം.

sameeksha-malabarinews

20കിലോ ഹാഷിഷ് ഓയില്‍ കടത്തിയ കേസില്‍ തെളിവെടുപ്പിനായി ബാംഗ്ലൂരിലേക്ക് കൊണ്ടുപോകുന്ന വഴി ബാംഗ്ലൂരില്‍ വച്ച് എക്‌സൈസിന്റെ കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ട തിരുവനന്തപുരം എക്‌സൈസ് കേസിലെ പ്രതിയാണ് ജോര്‍ജ്ജുകുട്ടി. ഇയാള്‍ വണ്ടൂര്‍ സ്റ്റേഷന്‍ പരിധിയിലെ കുട്ടിപ്പാറ എന്ന സ്ഥലത്ത് ഭാര്യ വീട്ടില്‍ ഉണ്ടെന്ന് എക്‌സൈസ് ഇന്റലിജന്‍സിന്റെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍, വഴിക്കടവ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ മനോജ് കുമാര്‍ സജിമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ എക്‌സൈസ് സംഘം രാത്രിയില്‍ വീടുവളയുകായായിരുന്നു. സംഭവം തിരിച്ചറിഞ്ഞ ജോര്‍ജ്ജുകുട്ടി പ്രതി വീട്ടിന്റെ പിറകുവശത്തെ വാതല്‍ തുറന്ന് തോക്ക് കൊണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. ഇരുട്ടില്‍ നടത്തിയ വെടിവെപ്പില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മനോജ് കുമാറിന്റെ വലതുകാലിന് മുട്ടിനുതാഴെ വെടികൊണ്ടു. ഇയാള്‍ നാല് റൗണ്ട വെടിയതുര്‍ത്തതായാണ് റിപ്പോര്‍ട്ട്.

തിര തീര്‍ന്നതോടെ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവേ എക്‌സൈസ് സംഘം ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. വെടിവെക്കാന്‍ ഉപയോഗിച്ച തോക്ക് പ്രതിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്
റെയിഡില്‍ എക്‌സൈസ് ഇന്‍സ്‌പെകടര്‍മാരായ മനോജ്കുമാര്‍, കെ.ടി. സജിമോന്‍.കൃഷ്ണകുമാര്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ഷിജുമോന്‍, ശങ്കരനാരായണന്‍,മധു സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അരുണ്‍, ലിജിന്‍, റിജു, സുലൈമാന്‍, സുഭാഷ്, സതീഷ്, ദിനേശന്‍ ,സവാദ് നാലകത്ത്
എന്നിവരും പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!