കണ്ണൂരില്‍ കൊലക്കേസില്‍ പ്രതിയായ യുവാവിനെ വെട്ടിക്കൊന്നു

കണ്ണൂര്‍ കണ്ണൂര്‍ ബീച്ചിന് സമീപത്ത് വെച്ച് കൊലക്കേസില്‍ പ്രതിയായ യുവാവിനെ വെട്ടിക്കൊന്നു. ആദികടലായി സ്വദേശി റൗഊഫ് എന്ന കട്ട റഊഫ്(26) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് ആക്രമണം ഉണ്ടായത് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇയാളുടെ ശരീരത്തില്‍ ആഴത്തിലുള്ള വെട്ടുകളുണ്ട്.

എസ്ഡിപിഐ പ്രവര്‍ത്തകനായിരുന്ന ഫാറൂഖിനെ വെട്ടിക്കൊന്ന കേസില്‍ പ്രതിയാണ് റഊഫ്. കൂടാതെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മരിച്ച റഔഫ്.

സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top