കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചു

ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ ബി എസ് യെദ്യൂരപ്പ വിശ്വാസവോട്ട് നേടി. തലയെണ്ണേണ്ടെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് ശബ്ദവോട്ടോടെയാണ് മുഖ്യമന്ത്രി അവതരിപ്പിച്ച വിശ്വാസ പ്രമേയം നിയമസഭ പാസാക്കിയത്. വെള്ളിയാഴ്ചയാണ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
വിശ്വാസവോട്ട് നേടിയതോടെ ഇനി ആറ് മാസത്തേക്ക് മറ്റ് പ്രശ്‌നങ്ങളില്ലാതെ അധികാരത്തില്‍ തുടരാന്‍ യെദൂരപ്പക്ക് കഴിയും.

ജനങ്ങളുടെ ആശീര്‍വാദത്തോടെയാണ് താന്‍ മുഖ്യമന്ത്രിയായതെന്നും സംസ്ഥാനം കടുത്ത വരള്‍ച്ച നേരിടുകയാണെന്നും അതിനെ ഒരുമിച്ച് മറികടക്കണമെന്നും കര്‍ഷകര്‍ക്കായ് പ്രവര്‍ത്തിക്കണമെന്നും എല്ലാവരുടെയും സഹകരണം വേണമെന്നും യെദ്യൂരപ്പ സഭയില്‍ പറഞ്ഞു.

Related Articles