പടിക്കലില്‍ യുവാവ് തോട്ടില്‍ മുങ്ങിമരിച്ചു

ചേളാരി: പടിക്കലില്‍ കുളിക്കാനിറങ്ങിയ യുവാവ് തോട്ടില്‍ മുങ്ങിമരിച്ചു. പടിക്കല്‍ സ്വദേശി ഹബീബ് റഹ്മാന്‍(ബിച്ചു-35) ആണ് മരിച്ചത്. ഇന്ന് രാവിലെ പടിക്കല്‍ കുമന്‍തോട് പാലത്തിന് സമീപത്താണ് അപകടം സംഭവിച്ചത്.

ഒമാനില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഹബീബ് ലീവിനെത്തിയത്.

പിതാവ്:പരേതനായ ഉമ്മര്‍. മാതാവ്: അലീമ. ഭാര്യ: സുമയ്യു. മക്കള്‍: അഫീഫ, മുക്താര്‍.

Related Articles