പരപ്പനങ്ങാടിയില്‍ ബൈക്ക് മിനിലോറിക്കടിയില്‍പെട്ടു: രണ്ട് യുവാക്കള്‍ക്ക് പരിക്ക്

പരപ്പനങ്ങാടി പരപ്പനങ്ങാടി പയനിങ്ങലില്‍ മിനിലോറിയിടിച്ച് യൂവാക്കള്‍ക്ക് പരിക്ക്. തിരൂര്‍ ഭാഗത്തുനിന്നും വന്ന മിനിലോറിക്കടിയിലേക്ക് നിയന്ത്രണം വിട്ട ബൈക്ക് തെന്നി വീഴുകയായിരുന്നു.

്പരപ്പനങ്ങാടി ചിറമംഗലം സ്വദേശികളായ ഷാഹുല്‍, അബ്ബാസ് എന്നിവരാണ് അപകടത്തില്‍ പെട്ടത്.
അപകടത്തില്‍ പെട്ടത്. ഇവരില്‍ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും, മറ്റെയാളെ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിങ്കളാഴ്ച രാത്രി പത്തരമണിയോടെയാണ് അപകടമുണ്ടായത്.

Share news
error: Content is protected !!
Scroll to Top