കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ത്ഥയെ കാണാതായി

ബംഗളൂരു: കഫേ കോഫി ഡേ ഉടമ സിദ്ധാര്‍ത്ഥയെ കാണാതായി. മംഗളൂരു നേത്രാവതി നദിക്കരികില്‍ നിന്നാണ് കാണാതയതെന്നാണ് റിപ്പോര്‍ട്ട്.

തിങ്കളാഴ്ച ചിക്കമംഗലൂരിവിലേക്ക് ബിസിനസ് ആവശ്യത്തിനുവേണ്ടി യാത്ര തിരിച്ച സിദ്ധാര്‍ത്ഥ് തുടര്‍ന്ന് കേരളത്തിലേക്കുള്ള യാത്രക്കിടയിലാണ് കാണാതാകുന്നത്. മംഗളൂരുവിന് സമീപം ദേശീയ പാതയിലെ ജെപ്പിന മൊഗരു എന്ന സ്ഥലത്തെത്തിയപ്പോഴാണ് ഡ്രൈവറോഡ് സിദ്ധാര്‍ത്ഥ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. പിന്നീട് പുറത്തിറങ്ങിയ സിദ്ധാര്‍ത്ഥയെ കാണാതാവുകയായിരുന്നു വെന്ന് ഡ്രൈവര്‍ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മകള്‍ മാളവികയുടെ ഭര്‍ത്താവാണ് സിദ്ധാര്‍ത്ഥ.

സിദ്ധാര്‍ത്ഥയ്ക്കായുള്ള തിരച്ചില്‍ നേത്രാവതി പുഴയില്‍ തുടരുകയാണ്.

Share news
error: Content is protected !!
Scroll to Top