പരപ്പനങ്ങാടി: 146 കുപ്പി വിദേശ മദ്യവുമായി യുവാവ് എക്‌സൈസ് പിടിയിലായി.കൂട്ടുമൂച്ചി സ്വദേശി പാലനാടന്‍ വിപിന്‍ദാസ് (31)ആണ് അറസ്റ്റിലായത്. തിരൂരങ്ങാടി താലുക്കിലെ വിവിധ മേഖലകളില്‍ മയക്കുമരുന്നുപയോഗവുംഅനധികൃത മദ്യവില്പനയും വ്യാപകമാകുന്നു എന്ന പരാതിയെ തുടര്‍ന്ന്
പരപ്പനങ്ങാടി എക്‌സ്സൈസ് റൈഞ്ച് ഉദ്യോഗസ്ഥര്‍ നടത്തിയ റൈഡിലാണ് വിദേശ മദ്യവുമായി യുവാവ് പിടിയിലായത്.
വീട്ടില്‍ വില്പനക്കായ് സൂക്ഷിച്ചതായിരുന്നു പിടികൂടിയ മദ്യം. മദ്യവില്‍പ്പന യിലൂടെസമാഹരിച്ച 14800രൂപയും ഇയാളില്‍ നിന്ന് കണ്ടെടുത്തു. ബീവറെജ് ഔട്‌ലെറ്റുകളില്‍ നിന്ന് മദ്യം വാങ്ങി ശേഖരിച്ച് കൂടിയ വിലക്ക് വില്പന നടത്തുന്ന ഇയാള്‍ മുമ്പും നിരവധി തവണ പരപ്പനങ്ങാടി എക്‌സ്സൈസിന്റെ പിടിയിലാവുകയും കേസില്‍ പെട്ടിട്ടുമുണ്ട്.
പ്രിവന്റീവ് ഓഫീസര്‍മാരായ എ പി ഉമ്മര്‍കുട്ടി,കെ പ്രദീപ് കുമാര്‍, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ നിതിന്‍ ചോമാരി,വിനീഷ് പി ബി,സുഭാഷ് ആര്‍ യു,അരുണ്‍ പാറോല്‍, വനിത സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ സിന്ധു പട്ടേരിവീട്ടില്‍,ലിഷ പി എം എക്‌സ്സൈസ് ഡ്രൈവര്‍ വിനോദ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.




