കോഴിക്കോട് 17 കാരിയെ കൂട്ട ബലാത്സംഗത്തിനിരായക്കി;4 പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: പതിനേഴ്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ തൊട്ടില്‍പ്പാലം പോലീസ് കസ്റ്റഡിയിലെടുത്തു. ഈ മാസം ഒക്ടോബര്‍ മൂന്നിനായിരുന്നു സംഭവം.

ടൂറിസ്റ്റ് കേന്ദ്രം കാണിച്ച് തരാമെന്ന പറഞ്ഞ് സുഹൃത്ത് കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയും ശീതള പാനീയത്തില്‍ മയക്ക് മരുന്ന് കലര്‍ത്തി നല്‍കുകയായിരുന്നു. ശേഷം സുഹൃത്തും മറ്റ് മൂന്ന് പേരും കൂടി പെണ്‍കുട്ടിയ പീഡിപ്പിക്കുകയായിരുന്നത്രെ.
ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ബോധം വന്ന ശേഷം ബന്ധുവീട്ടിന് അടുത്തിറക്കി ഇവര്‍ രക്ഷപ്പെടുകയായിരുന്നത്രെ. സംഭവത്തില്‍ മൂന്ന് കായക്കൊടി സ്വദേശികളേയും ഒരു കുറ്റ്യാടി സ്വദേശിയേയുമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കോഴിക്കോട് ഇത് മൂന്നാം തവണയാണ് അടുത്തിടെ കൂട്ട ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

 

 

 

Share news
error: Content is protected !!
Scroll to Top