കെ.എസ്.ആര്‍.ടി.സി ചീഫ് എന്‍ജിനിയറിനെ സസ്പെന്റ് ചെയ്യും;മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി സിവില്‍ വിഭാഗം മേധാവി ചീഫ് എന്‍ജിനിയര്‍ ആര്‍. ഇന്ദുവിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യാന്‍ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.

കെ.എസ്.ആര്‍.ടി.സി എറണാകുളം ഡിപ്പോയിലെ കാരയ്ക്കാമുറി അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കിന്റെയും ഗ്യാരേജിന്റെയും നിര്‍മ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേടിനും ഹരിപ്പാട്, തൊടുപുഴ, കണ്ണൂര്‍, ചെങ്ങന്നൂര്‍, മൂവാറ്റുപുഴ എന്നീ ഡിപ്പോകളുടെ നിര്‍മ്മാണം സംബന്ധിച്ച നടപടി ക്രമങ്ങളില്‍ ഗുരുതരമായ വീഴ്ച വരുത്തുകയും കരാറുകാരെ വഴിവിട്ട് സഹായിക്കുകയും ചെയ്തതിനുമാണ് നടപടിയെന്ന് മന്ത്രി അറിയിച്ചു.

Share news
error: Content is protected !!
Scroll to Top