Section

malabari-logo-mobile

പകർച്ചവ്യാധി: രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്

HIGHLIGHTS : Epidemic: Health department to intensify immunization activities

കടുത്ത വേനല്‍ മൂലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ജല ദൗര്‍ലഭ്യം അനുഭവപ്പെടുകയും അന്തരീക്ഷ താപനില വളരെ കൂടുകയും ചെയ്ത സാഹചര്യത്തില്‍ ജലജന്യ രോഗങ്ങളെയും മറ്റു പകര്‍ച്ചവ്യാധികളെയും തടയുന്നതിനായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.
പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേരുകയും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാ വകുപ്പുകളുടെയും സഹകരണം ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. ആരോഗ്യവകുപ്പുമായി സഹകരിച്ച് ഓരോ വകുപ്പുകളും നടപ്പാക്കേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് എല്ലാ വകുപ്പ് മേധാവികള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കി.

റംസാന്‍ വ്രതാനുഷ്ഠാനകാലത്ത് ആരോഗ്യകാര്യങ്ങളിലും ശുചിത്വ കാര്യങ്ങളിലും പരിസര ശുചിത്വത്തിനും പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നതിനായി സാമൂഹിക മാധ്യമങ്ങള്‍ വഴിയും പത്രമാധ്യമങ്ങള്‍ വഴിയും പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. രോഗപ്രതിരോധ മാര്‍ഗങ്ങളെ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് വഴി ആരാധനാലയങ്ങള്‍, പള്ളികള്‍, അമ്പലങ്ങള്‍ എന്നിവിടങ്ങളില്‍ ജനങ്ങള്‍ കൂടുന്ന പ്രത്യേക പ്രാര്‍ത്ഥന സമയങ്ങളിലും ദിവസങ്ങളിലും മറ്റു പൊതുസ്ഥലങ്ങളിലും ജനങ്ങളെ കേള്‍പ്പിക്കുന്നതിനായി തയ്യാറാക്കിയ ആരോഗ്യ സന്ദേശങ്ങള്‍ നല്‍കി.

sameeksha-malabarinews

പഞ്ചായത്തുകളുമായി സഹകരിച്ച് പ്രത്യേക ഉത്സവങ്ങളും ആഘോഷങ്ങളും നടക്കുന്ന സ്ഥലങ്ങളില്‍ കടകളിലും ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബേക്കറി, കൂള്‍ബാര്‍ എന്നിവിടങ്ങളിലും മറ്റു ഭക്ഷണ വിതരണം നടത്തുന്ന സ്ഥലങ്ങളിലും ബോധവല്‍ക്കരണ സന്ദേശങ്ങളും ശുചിത്വ പരിശോധനകളും നടത്തുന്നുണ്ട്. വിവിധ ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വ്യക്തിശുചിത്വവും പരിസര ശുചിത്വവും കാത്തുസൂക്ഷിക്കുന്നതിനായി ബോധവല്‍ക്കരണ ക്ലാസുകളും മൈക്ക് അനൗണ്‍സ്‌മെന്റുകളും നോട്ടീസ് പ്രചരണങ്ങളും നടത്തുന്നു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!