പരപ്പനങ്ങാടി:പരപ്പനങ്ങാടി നെടുവ പിഷാരിക്കല്‍ മൂകാംബിക ക്ഷേത്രത്തിലും പഴയതെരുവിലെ സൂപ്പര്‍മാര്‍ക്കറ്റിലും മോഷണ ശ്രമം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പിഷാരിക്കല്‍ ക്ഷേത്രത്തില്‍ മോഷണശ്രമം ഉണ്ടായത്. കൗണ്ടറിലെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. ഈ സമയം നമ്പൂതിരി ക്ഷേത്രത്തിലേക്ക് വരുന്നത് കണ്ട് മോഷ്ടാക്കള്‍ ഇവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
തൊട്ടടുത്തുതന്നെയുള്ള പഴയതെരുവിലെ സൂപ്പര്‍മാര്‍ക്കറ്റിന്റെയും പൂട്ട് തകര്‍ത്ത് മോഷ്ടാക്കള്‍ അകത്തുകയറി. എന്നാല്‍ ഇതുവഴി ആളുകള്‍ വരുന്നത് കണ്ട് മോഷ്ടാക്കള്‍ ഇവിടെ നിന്നുംഓടി രക്ഷപ്പെടികയായിരുന്നു. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




