എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ മാറ്റി

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ മാറ്റി . സിപിഐഎം സംസ്ഥാന സെക്രെട്ടറിയേറ്റിലാണ് തീരുമാനം. അച്ചടക്ക നടപടിയുടെ ഭാഗമായാണ് നടപടി. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയായി കൂടിയാണ് നടപടി.

ഇ പി ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ മുന്നണിക്കുള്ളില്‍ നിന്നും കടുത്ത അതൃപ്തി ഉയര്‍ന്നിരുന്നു. അതേസമയം വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഇ പി ജയരാജന്‍ തയാറായില്ല. വിമാനത്താവളത്തില്‍ നിന്നും കണ്ണൂരിലെ വീട്ടിലെത്തിയ ഇ പി ജയരാജന്‍ ഇപ്പോള്‍ ഒന്നും പ്രതികരിക്കാനില്ലെന്നും സമയമാകുമ്പോള്‍ പറയാമെന്നുമാണ് പ്രതികരിച്ചത്. എകെജി സെന്ററില്‍ നടക്കുന്ന സംസ്ഥാന സമിതിയില്‍ പങ്കെടുക്കാനെത്തിയ മറ്റ് നേതാക്കളും വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

 

 

Share news
error: Content is protected !!
Scroll to Top