അസ്ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് നിന്ന് ഒമാന്‍ തീരത്തേക്ക് നീങ്ങുന്നു

HIGHLIGHTS : Cyclone Asna moves from Gujarat coast to Oman coast

ഗുജറാത്തില്‍ അസ്ന ചുഴലിക്കാറ്റ് ഭീഷണി ഒഴിഞ്ഞു. അസ്ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് നിന്ന് ഒമാന്‍ തീരത്തേക്ക് നീങ്ങി. കച്ച് തീരത്തോട് ചേര്‍ന്ന് രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദമാണ് ചുഴലിക്കാറ്റായി മാറിയത്. ന്യൂനമര്‍ദ്ദം കനത്ത മഴ പെയ്യിച്ചെങ്കിലും ചുഴലിക്കാറ്റ് ആശങ്ക പതിയെ ഒഴിഞ്ഞു . അറബിക്കടലില്‍ ഒമാന്‍ തീരം ലക്ഷ്യമാക്കിയാണ് അസ്ന ചുഴലിക്കാറ്റ് നീങ്ങിക്കൊണ്ടിരിക്കുന്നത്.

സൗരാഷ്ട്ര കച്ച് മേഖലയില്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. അതേസമയം മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരണം 32 ആയി.സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ഇരുപതിനായിരത്തോളം പേരാണ് ക്യാമ്പില്‍ കഴിയുന്നത്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!